Header Ads

  • Breaking News

    നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞ് കുഞ്ഞിനെ മാത്രം വീട്ടിൽ കൊണ്ടുവന്നു; ഒടുവിൽ കുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞു കൊന്നു



    നൂലുകെട്ട് ദിനത്തിൽ പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞു കൊന്നു. തിരുവല്ലം പാച്ചല്ലൂരിലാണ് സംഭവം. 

    ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണിക്കൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം കൊണ്ടുവന്നത്. കുഞ്ഞിനെ കാണാതായതോടെ അമ്മയും അമ്മൂമ്മയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

    No comments

    Post Top Ad

    Post Bottom Ad