കൂട്ടബലാത്സംഗത്തിന് ശേഷം നാക്ക് മുറിച്ചുകളഞ്ഞു; യുപിയിൽ 19കാരിക്ക് ദാരുണാന്ത്യം ‐ 2 പേർ പിടിയിൽ
ലക്‌നൗ:
യു പിയിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 14നാണ് പത്തൊമ്പത് കാരിയായ യുവതിയെ ഹത്രാസിൽ നാലുപേർ കൂട്ടബലാത്സംഗം ചെയ്‌തത്.
ബലാത്സംഗത്തിന് ശേഷം യുവതിയുടെ നാക്ക് മുറിച്ചെടുത്തിരുന്നു. പിന്നീട് യുവതിയെ അവശനിലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ശരീരത്തിൽ നിറയെ മുറിവുകളുണ്ട്. സംഭവത്തിൽ 2 പേർ പൊലീസ് പിടിയിലാണ്.
അമ്മക്കും സഹോദരനുമൊപ്പം പുല്ലുപറിയ്‌ക്കാൻ പോയതായിരുന്നു യുവതി.അടുത്താരുമില്ലാതിരുന്ന നേരത്ത് പ്രതികൾ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.
No comments
Post a Comment