യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റിൽ
താമരശ്ശേരി :
യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഈങ്ങാപ്പുഴ പുലിയൻ പാടം ഷഫീഖ് (35) ആണ് അറസ്റ്റിലായത്. സംഭവം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പിന്നീട് പീഡിപ്പിച്ച ഷഫീഖിന്റെ ബന്ധു ഉൾപ്പെടെയുള്ള രണ്ടു കൂട്ടുപ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി താമരശ്ശേരി പോലീസ് അറിയിച്ചു.
ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് വയനാട്ടിൽനിന്നെത്തി കുടുക്കിലുമ്മരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 25-കാരിയാണ് ജനുവരി അഞ്ചുമുതൽ പല ദിവസങ്ങളിലായി പീഡനത്തിനിരയായത്.
വിവാഹ വാഗ്ദാനംനൽകി വാടകവീട്ടിൽവെച്ച് ഷഫീഖാണ് ആദ്യമായി യുവതിയെ പീഡിപ്പിച്ചത്. ഈ ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞാണ് രണ്ടാംപ്രതി യുവതിയെ ചൂഷണംചെയ്തത്. രണ്ടാം പ്രതിയുമായുള്ള ബന്ധം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നാംപ്രതിയും യുവതിയെ പീഡനത്തിന് വിധേയയാക്കി. കുടുക്കിലുമ്മരത്തെയും ഈങ്ങാപ്പുഴയിലെയും വാടകവീട്ടിൽവെച്ചും താമരശ്ശേരിയിലെ ഒരു ലോഡ്ജിൽവെച്ചും യുവതി പീഡനത്തിരയായി
No comments
Post a Comment