രക്തദാതാക്കളുമായി RIBK ബ്ലീഡിംങ്ങ് എക്സ്പ്രസ്....
കോവിഡ് മഹാമരിയിൽ ജില്ലയിലെ ഹോസ്പ്പിറ്റലുകളിലെ രക്തക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലീഡിംങ്ങ് എക്സ്പ്രസിന് തുടക്കം കുറിച്ചു.
BIeeding Express നെറ ആദ്യഘട്ടം എന്ന നിലയിൽ പയ്യന്നൂർ പെരുങ്ങോംത്ത് നിന്ന് യാത്ര ആരംഭിച്ച Bleeding expresട ന് സർക്കിൾ ഇൻസ്പെക്ടർ എം.ഇ രാജഗോപാൻ സർ ഫ്ലാഗ് ഓഫ് ചെയ്തു.
രക്തദാനത്തിന് താൽപര്യം ഉള്ള രക്തദാതാക്കളെ ഒരുമിപ്പിച്ച് വാഹനങ്ങളിൽ രക്ത ബാങ്കുകളിൽ എത്തിച്ച് സുഖമായ രീതിയിൽ രക്തദാനം നടത്തി തിരിച്ച് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം..
ഇന്നത്തെ ഈ പരിപാടിയിൽ 30 ഓളം ആളുകൾ രക്തദാനം നടത്തി.
2016 ൽ കണ്ണൂർ ജില്ലയിൽ തുടക്കം കുറിച്ച രക്തദാന ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റി.
ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ശക്തമായ പ്രവർത്തനം നടത്തിവരുന്നു..
കണ്ണൂർ ജില്ലയിൽ എവിടെ രക്തമാവശ്യമായി വന്നാലും ഇവരെ വിളിക്കാം
9497474222 , 9562748158, 9744808586, 9656901949
No comments
Post a Comment