Header Ads

  • Breaking News

    കോവിഡ് എന്ന മഹാമാരിയിൽ രക്തബാങ്കുകൾക്ക് ആശ്വാസം ഏകാൻ രക്തദാതാക്കളുമായി RIBK ബ്ലീഡിംങ്ങ് എക്സ്പ്രസ്


    കണ്ണൂർ :  കോവിഡ് മഹാമാരിയിൽ ജില്ലയിലെ ഹോസ്പിറ്റലുകളിൽ അനുഭവപ്പെടാവുന്ന രക്തക്ഷാമം പരിഹരിക്കുക  എന്ന ലക്ഷ്യത്തോടെ റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി തുടക്കം കുറിച്ച ബ്ലീഡിങ്ങ് എക്സ്പ്രസ്സ് രണ്ടാം ഘട്ട പദ്ധതി RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും മട്ടന്നൂർ സിവിൽ ഡിഫെൻസിന്റെയും നേതൃത്വത്തിൽ  മട്ടന്നൂരിൽ നിന്നും തലശ്ശേരി മലബാർ കാൻസർ സെന്ററിലേക്കും ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കും യാത്ര നടത്തി

    രക്തദാനത്തിന് താൽപ്പര്യമുള്ളവരെ ഒരുമിപ്പിച്ച് ഒരു വാഹനത്തിൽ ബ്ലഡ് ബാങ്കുകളിൽ എത്തിക്കുക എന്നതാണ് ബ്ലീഡിംങ്ങ് എക്സ്പ്രസിന്റെ ലക്ഷ്യം.. ഇന്ന് 35 ൽ പരം പേരാണ് ഇതിലൂടെ രക്തദാനം നടത്തിയത്.

     ബ്ലീഡിംങ്ങ് എക്സ്പ്രസ് മട്ടന്നൂർ സർക്കിൾ ഇൻസ്പെക്ടർ പി ആർ മനോജ്‌ ഫ്ലാഗ് ഓഫ് ചെയ്തു. 

    2016 ൽ കണ്ണൂർ ജില്ലയിൽ തുടക്കം കുറിച്ച രക്തദാന ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റി (REG.NO:KNR/CA/480/2016).
    ഇന്ന് കേരളത്തിലെ 14 ജില്ലകളിലും കേരളത്തിന്‌ പുറത്തും  ശക്തമായ പ്രവർത്തനം നടത്തിവരുന്നു..

    കണ്ണൂർ ജില്ലയിൽ എവിടെ രക്തമാവശ്യമായി വന്നാലും ഇവരെ വിളിക്കാം

    9497474222 , 9562748158, 9744808586,  9656901949

    ليست هناك تعليقات

    Post Top Ad

    Post Bottom Ad