സംസ്‌ഥാനത്ത് തുലാവർഷം തുടങ്ങി ; നാളെ മുതൽ 3 ദിവസം കനത്ത മഴ
തിരുവനന്തപുരം:
സംസ്‌ഥാനത്ത് വടക്ക് കിഴക്കൻ കാലവർഷത്തിന് തുടക്കമായി. 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിൽ ഇടിമിന്നൽ കൂടാം.
കേരളത്തിൽ കിട്ടുന്ന മഴയിൽ 70 ശതമാനം കാലവർഷവും 18 ശതമാനം തുലാവർഷവുമാണ്. 12 ശതമാനം വേനൽമഴ. ഒക്‌ടോബർ–-നവംബർ മാസങ്ങളിലാണ് ശക്തമായ തുലാമഴ. ഡിസംബറും തുലാവർഷ ക്കാലമാണെങ്കിലും വൃശ്ചികക്കാറ്റ് ആരംഭിക്കുന്നതോടെ തുലാമഴ പിൻവാങ്ങിത്തുടങ്ങും.
No comments
Post a Comment