ജില്ലയിലെ 32 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 32 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം 8, അയ്യന്‍കുന്ന് 6, അഴീക്കോട് 18, ചെങ്ങളായി 2,16, ചെറുപുഴ 13, ചിറക്കല്‍ 16, ചൊക്ലി 2,5 എരമം കുറ്റൂര്‍ 4, എരുവേശ്ശി 14, ഇരിട്ടി നഗരസഭ 11,39, കടന്നപ്പള്ളി പാണപ്പുഴ 7, കല്ല്യാശ്ശേരി 14, കീഴല്ലൂര്‍ 1, കൂടാളി 4,8, കൂത്തുപറമ്പ് നഗരസഭ 10, മട്ടന്നൂര്‍ നഗരസഭ 19, മുഴപ്പിലങ്ങാട് 6,8, പാനൂര്‍ നഗരസഭ 16, പയ്യന്നൂര്‍ നഗരസഭ 20,31, പയ്യാവൂര്‍ 13, പെരിങ്ങോം വയക്കര 14, രാമന്തളി 8, തളിപ്പറമ്പ് നഗരസഭ 9, തില്ലങ്കേരി 10, വളപട്ടണം 7 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ തൃപ്പങ്ങോട്ടൂര്‍ 9-ാം വാര്‍ഡില്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
No comments
Post a Comment