കണ്ണൂർ ജില്ലയിലെ 47 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍(01-10-2020)
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആന്തൂര്‍ നഗരസഭ 17,19, അഴീക്കോട് 5,20, ചെമ്പിലോട് 3,5,11, ചെങ്ങളായി 12,15, ചിറക്കല്‍ 12,15,20, ധര്‍മ്മടം 4, എരമം കുറ്റൂര്‍ 2, ഏഴോം 2,6, കല്ല്യാശ്ശേരി 3, കാങ്കോല്‍ ആലപ്പടമ്പ 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18, കൂടാളി 11,14, കുഞ്ഞിമംഗലം 1, കൂത്തുപറമ്പ് നഗരസഭ 16,28, കുറ്റിയാട്ടൂര്‍ 9, മാടായി 5,12, മട്ടന്നൂര്‍ നഗരസഭ 16,33, മാട്ടൂല്‍ 12, മുണ്ടേരി 5, മുഴപ്പിലങ്ങാട് 13, നടുവില്‍ 9, നാറാത്ത് 8, പാനൂര്‍ നഗരസഭ 27, പെരളശ്ശേരി 16, ശ്രീകണ്ഠാപുരം നഗരസഭ 9, തലശ്ശേരി നഗരസഭ 31, വളപട്ടണം 4,5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ 15, അഴീക്കോട് 14, കുന്നോത്തുപറമ്പ് 15, കുറ്റിയാട്ടൂര്‍ 8, പയ്യന്നൂര്‍ നഗരസഭ 19, തലശ്ശേരി നഗരസഭ 28, തൃപ്പങ്ങോട്ടൂര്‍ 2 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. എരുവേശ്ശി 14, ന്യൂമാഹി 10 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.
No comments
Post a Comment