ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം (പി എച്ച് സി) നവീകരിക്കാൻ 65ലക്ഷം രൂപയുടെ പദ്ധതി
ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും നവീകരണത്തിനുമായി 65 രൂപയുടെ പദ്ധതി നടപ്പിലാക്കും . എൻഎച്ച്എം മുഖേന സംസ്ഥാന സർക്കാരാണ് ഫണ്ട് അനുവദിച്ചത്.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ടി വി രാജേഷ് എം എൽ എ യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. മാസ്റ്റാർപ്ലാൻ തയ്യാറാക്കി അടുത്താഴ്ച തന്നെ സമർപ്പിക്കാൻ നിർമ്മാണ ഏജൻസിയായ വാപ്കോസിന് നിർദേശം നൽകി. പ്രവൃത്തികൾ നവംമ്പർ രണ്ടാം വാരം ആരംഭിക്കുന്നതിനും 2021 ഫിബ്രവരിയിൽ പൂർത്തി കരിക്കുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് വി വി പ്രീത, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല,. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് വി അബ്ദുൾ റഷീദ്, ജില്ല ആരോഗ്യ വിഭാഗം പോഗ്രാം ഓഫീസർ ഡോ. അനിൽ, വാപ്കോസ് പ്രതിനിധി പ്രശാന്ത്, കെ.ചന്ദ്രൻ , കെ. മനോഹരൻ , മെഡിക്കൽ ഓഫീസർ മിനി എന്നിവരും പങ്കെടുത്തും.
No comments
Post a Comment