Header Ads

  • Breaking News

    വ്യാജ വിലാസത്തിലേക്ക് കൊറിയർവഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കൊറിയർ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ അഴീക്കോട് സ്വദേശി സന്ദീപ് ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.

     


    ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു സന്ദീപ്. ആറു ലക്ഷത്തോളം രൂപയുടെ 10 സ്വർണ്ണ ഉരുപ്പടികളാണ് ഇയാൾ മോഷ്ടിച്ചത്. വ്യാജ വിലാസം നിർമ്മിച്ച് അതിലേക്ക് സ്വർണ്ണം ഓർഡർ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് കൊറിയർ സ്ഥാപനത്തിൽ എത്തുമ്പോൾ ഇയാൾ പായ്ക്കറ്റ് തുറന്ന് സ്വർണ്ണം എടുക്കുകയും ചെയ്യും. തുടർന്ന് കവർ ഒട്ടിച്ചശേഷം അഡ്രസിൽ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും. 


    ബെംഗ്ലൂരുവിലെ കമ്പനി തിരിച്ചെത്തിയ പായ്ക്കറ്റുകൾ സ്കാൻ ചെയ്തപ്പോഴാണ് അകത്ത് സ്വർണ്ണം ഇല്ലെന്ന് മനസിലായത്. തുടർന്ന് ആലുവ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി ജി. വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണത്തിനുശേഷം സന്ദീപ് ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


    No comments

    Post Top Ad

    Post Bottom Ad