Header Ads

  • Breaking News

    യുവാവിന്റെ കട ജെസിബി കൊണ്ടുതകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയിൽ



    കണ്ണൂര്‍ : 

    യുവാവിന്റെ കട ജെസിബി കൊണ്ടുതകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍*. ആല്‍ബിന്‍ ഷാജി, സെബാസ്റ്റ്യന്‍ തോമസ് എന്നിവരാണ് പിടിയിലായത്.

    കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഊമലയില്‍ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയില്‍ ആല്‍ബിന്‍ മാത്യു (31) ജെസിബി കൊണ്ടു തകര്‍ത്തു തരിപ്പണമാക്കിയത്.
    സോജി തന്റെ കല്യാണ ആലോചനകള്‍ മുടക്കി എന്ന് ആല്‍ബിന്‍ പൊലീസിന് നല്‍കിയ മൊഴില്‍ പറയുന്നു. 
    മദ്യ വില്‍പന നടത്തുന്നുവെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ഊമലയില്‍ പലചരക്ക് കട നടത്തുന്ന സോജിയുടെ കട യുവാക്കള്‍ തകര്‍ത്തത്.
    പൊലീസ് സ്റ്റേഷനിലെത്തി കട പൊളിക്കുമെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഇയാള്‍, കട തകര്‍ത്ത ശേഷം മടങ്ങിയെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
    സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച്‌ കടന്ന് കട തകര്‍ത്തതിനും കടയുടമയെ വധിക്കാന്‍ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്

    No comments

    Post Top Ad

    Post Bottom Ad