Header Ads

  • Breaking News

    ലൈഫ് മിഷന്‍ അഴിമതി: അന്വേഷണം ബ്ലാസ്റ്റേഴ്സിലേക്ക്

     


    കൊച്ചി:

     ലൈഫ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണപരിധിയിലേക്ക് കൊച്ചി ആസ്ഥാനമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും. യൂണിടാക് ബില്‍ഡേഴ്‌സിന്റെ സാമ്ബത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ഇവര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പോണ്‍സര്‍മാര്‍ ആയിരുന്നുവെന്നു കണ്ടെത്തിയത്.

    പ്രധാന സാമ്ബത്തികഇടപാടുകള്‍ വെളിപ്പെടുത്തണമെന്ന് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ഉപയോഗിച്ച്‌ യൂണിടാക് പരസ്യചിത്രവും നിര്‍മിച്ചിരുന്നു. യു.എ.ഇ. റെഡ്ക്രസന്റുമായുള്ള ഇടപാടിനുശേഷവും അതിന് രണ്ടുവര്‍ഷം മുമ്ബുമുള്ള യൂണിടാക് ബില്‍ഡേഴ്‌സിന്റെ സാമ്ബത്തികഇടപാടുകളാണ് പരിശോധിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad