Header Ads

  • Breaking News

    അനന്തരവനൊപ്പം ഒളിച്ചോടാൻ യുവതി പതിമൂന്ന് വയസ്സുള്ള മകളെ ബസ് സ്റ്റാന്‍‍ഡില്‍ ഉപേക്ഷിച്ചു , പോലീസ് ചെയ്തത്



    കാഞ്ഞങ്ങാട്:

    പതിമൂന്ന് വയസ്സുള്ള മകളെ ബസ് സ്റ്റാന്‍‍ഡില്‍ ഉപേക്ഷിച്ച്‌ അനന്തരവനെയും കൊണ്ട് ഒളിച്ചോടിയ യുവതിക്കും ഗള്‍ഫുകാരനായ കാമുകനും മുട്ടന്‍ പണി കൊടുത്ത് പോലീസ്. ഇരുവര്‍ക്കുമെതിരെ ജുവനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.മരക്കാപ്പ് കടപ്പുറത്തെ പ്രിയേഷിന്റെ ഭാര്യ ഷിജി(35), ഭര്‍തൃ സഹോദരിയുടെ മകനായ മരക്കാപ്പ് കടപ്പുറത്തെ രഞ്ജില്‍ (30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മകളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചു പോയി എന്ന കുറ്റം ചുമത്തിയാണ് അമ്മയ്ക്കും കാമുകനുമെതിരെ കേസെടുത്തത്.

    ഒക്ടോബര്‍ 24 ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുമൊത്ത്‌ യുവതിയുടെ ബങ്കളത്തെ വീട്ടില്‍ നിന്നും മരക്കാപ്പ് കടപ്പുറത്തെ ഭര്‍തൃവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്‌ യുവതി പോയത്. നീലേശ്വരം ബസ് സ്റ്റാന്‍‍ഡില്‍ മകളെ നിര്‍ത്തി കാമുകനായ ഭര്‍തൃസഹോദരിയുടെ മകനൊപ്പം സ്ഥലം വിടുകയായിരുന്നു. തുടർന്ന് അമ്മയെ ഏറെ സമയം കഴിഞ്ഞും കാണാത്തതു കൊണ്ട് മകള്‍ ഓട്ടോയില്‍ കയറി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് ഒളിച്ചോടലിന്റെ ചുരുളഴിഞ്ഞത്.

    ഭര്‍ത്താവ് പ്രിയേഷ് മകളെയും കൂട്ടി ഹൊസ്ദുര്‍ഗ്‌ പോലീസ്‌ സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നും അനന്തരവനൊപ്പം പോയതാണെന്നും കാണിച്ച്‌ പരാതി നല്‍കുകയായിരുന്നു. മകളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ജുവനല്‍ ജസ്റ്റിസ് ആക്‌ട്‌ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.ഗള്‍ഫിലായിരുന്ന പ്രിയേഷ് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഷിജിക്കും രഞ്ജിലിനുമെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

    നീലേശ്വരം ബങ്കളം മൂലായിപള്ളി സ്വദേശിനിയാണ് ഷിജി. രഞ്ജില്‍ വെല്‍ഡിംഗ് തൊഴിലാളിയാണ്.ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ മാധവനാണ് അന്വേഷണ ചുമതല. പോലീസ് കേസെടുത്ത വിവരമറിഞ്ഞ് കമിതാക്കള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഏക മകളെ സ്വീകരിക്കാന്‍ യുവതിയും കാമുകനും തയ്യാറായെങ്കിലും മകള്‍ ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. നോട്ടീസ് നല്‍കി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനമെന്ന് അറിയുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad