ഓണ്‍ലൈന്‍ തട്ടിപ്പ് പുതിയ രീതിയില്‍; കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ്
കണ്ണൂര്‍:
ഓണ്‍ലൈന്‍ തട്ടിപ്പ് പുതിയ രീതിയില്‍. കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ് നടത്തിയത്.
ബാങ്ക് റോഡിലുള്ള രാമചന്ദ്രന്‍സ് നീലകണ്ഠ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വര്‍ണമാണ് ജ്വല്ലറിയില്‍ നിന്നും വാങ്ങിയത്. ഇതിന്റെ വിലയായ 2,24,400 രൂപ നല്‍കാതെയാണ് യുവാവ് കടന്നു കളഞ്ഞത്.
ഇന്‍കം ടാക്സ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തിയയാള്‍ മാലയും മോതിരവും വാങ്ങിയ ശേഷം പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്താമെന്ന് പറയുകയായിരുന്നു.
ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തി പണം വന്നതിന്റെ മെസേജ് കട ഉടമയെ കാണിക്കുകയും ചെയ്തു. ഇതിനു ശേഷം വാങ്ങിയ സ്വര്‍ണവുമായി ഇയാള്‍ പോവുകയും ചെയ്തു.
എന്നാല്‍, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇയാള്‍ ട്രാന്‍സ്ഫര്‍ ചെയ്ത പണം ലഭിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടു.
മൂന്നു മണിക്കൂറിനു ശേഷമാണ് പരാതിപ്പെട്ടത്. പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ച് ഇയാള്‍ സഞ്ചരിച്ച ടാക്സി കാര്‍ കണ്ടെത്തിയെങ്കിലും പ്രതി കര്‍ണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചു.
കാസര്‍ഗോഡ് ഉപ്പളയിലും ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പിനു ശ്രമിച്ചിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വേണ്ട പണം മതിയെന്ന് ജ്വല്ലറിക്കാര് പറഞ്ഞതോടെ ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു.
കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പ്രത്യേക സംഘം ഇയാള്‍ക്കായി കര്‍ണാടകത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
No comments
Post a Comment