മുഖസൗന്ദര്യം വര്‍ദ്ധിക്കാന്‍ ഇതാ ചില ഫേസ്പാക്കുകൾ
സൗന്ദര്യചികിത്സകളിലെ ഒരു പ്രധാന ഘടകമാണ് നാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിൽ ആഴ്ന്നിറങ്ങി ചർമ്മത്തിന് തിളക്കം നൽകുന്നു. നാരങ്ങയിലെ ആൻറി ഓക്സിഡന്റ് രക്തചംക്രമണം കൂട്ടുകയും ആരോഗ്യകരമായ ചർമ്മം പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഫേഷ്യലുകളിലും ഫേസ് മാസ്കുകളിലും നാരങ്ങ വ്യാപകമായി ഉപയോഗിക്കുന്നു. സിട്രസ് പഴങ്ങളിൽ ഉൾപ്പെടുന്ന നാരങ്ങക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റ്സും അടങ്ങിയിരിക്കുന്നതിനാൽ നിരവധി സൗന്ദര്യഗുണങ്ങളും ഇതിനുണ്ട്.
നിങ്ങൾക്കായി ഇതാ ചില നാരങ്ങാ ഫേസ്പാക്കുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.
- ഒരു പാത്രത്തിൽ അരകപ്പ് തൈര് എടുക്കുക. ഇതിൽ നാരങ്ങ പിഴിഞ്ഞ് ചേർക്കുക. രണ്ടും നന്നായി കലർത്തുക. നാരങ്ങാ നീരിന് പകരം നാരങ്ങാ എണ്ണയോ ഉപയോഗിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. തിളങ്ങുന്നതും നനവുള്ളതുമായ ചർമ്മം നിങ്ങൾക്ക് സ്വന്തം.
- രണ്ട് സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും നന്നായി കലർത്തുക. മുഖം മുഴുവൻ ഇത് പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം മുഖം ചൂടുവെള്ളത്തിൽ കഴുകുക. മികച്ചൊരു ഫേസ് പാക്കാണിത്.
- ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. രണ്ടും നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് സൂര്യാഘാതം ഏറ്റുള്ള പാടുകളെയും മറ്റും പാടുകളെയും നീക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇത് ഉപയോഗിച്ചാൽ മികച്ച ഫലം ഉറപ്പ്.
No comments
Post a Comment