Header Ads

  • Breaking News

    സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം



    തിരുവനന്തപുരം: 

    സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറിന്റെ ഒരു താല്‍കാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 39500-83000 രൂപ. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഐ സി എ ആറിനു കീഴിലുള്ള നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഡയറി സയന്‍സിലുള്ള ബി ടെക് ബിരുദം. 


    നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തില്‍ മൂകബധിര ഉദ്യോഗാര്‍ഥികളെയും അവരുടെ അഭാവത്തില്‍ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.

    No comments

    Post Top Ad

    Post Bottom Ad