Header Ads

  • Breaking News

    കണ്ണൂർ ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക് പഴയങ്ങാടിയും....



    വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും നിർമിച്ച ബോട്ട് ടെർമിനലുകൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. 

    പഴയങ്ങാടി ബോട്ട് ടെർമിനലിന് 3 കോടി രൂപയാണ്  സംസ്ഥാന സർക്കാർ  അനുവദിച്ചത്.  100 മീറ്റർ നീളവും  40 മീറ്ററിൽ നടപാതയും, 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ബോട്ട് ടെർമ ലിന് ഉണ്ട്.  ഇതോടൊപ്പം സോളർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും ഒരുക്കിയിട്ടുണ്ട്.  കരിങ്കൽ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയിൽ നിർമ്മിച്ച മേൽ കുരയും ആസ്വാദകർക്ക് നവ്യ അനുഭവമാകുന്ന രൂപത്തിലാണ് ബോട്ട് ടെർമിനലിന്റെ രൂപകൽപ്പന. 


    ബോട്ട് ടെർമിനലിന്റെ കവാടത്തിലേക്കുള്ള റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചു.  സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പഴയങ്ങാടി പുഴയിൽ ബോട്ടിംഗ് നടത്തുന്നതിനും ഈ പദ്ധതിയിലൂടെ  സാധ്യമാകും.

    മലനാട് റിവർ ക്രൂയിസ് ടൂറിസം രണ്ടാം ഘട്ട പദ്ധതിയിൽ കല്യാശ്ശേരിയിൽ  മംഗലശ്ശേരി ,കോട്ടക്കീൽപ്പാലം, താവം, പയങ്ങോട്, മുട്ടിൽ, വാടിക്കൽ, മാട്ടൂൽ സെൻട്രൽ, മാട്ടൂൽ സൗത്ത്, മടക്കര എന്നിവിടങ്ങളിൽ മിനി ബോട്ട് ടെർമിനലും, മാട്ടൂൽ തെക്കുമ്പാട് ബോട്ട് ടെർമിനലും പട്ടുവം  മംഗലശ്ശേരിയിലും പഴയങ്ങാടി മുട്ടുകണ്ടി റോഡിലും നടപ്പാതയും നിർമ്മിക്കും. സ്വദേശി ദർശൻ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാം ഘട്ട വികസനം. ടെണ്ടർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.


    No comments

    Post Top Ad

    Post Bottom Ad