വിപ്പ് ലംഘനം: പി.ജെ ജോസഫിനും മോൻസ് ജോസഫിനും സ്വീക്കറുടെ നോട്ടീസ്
തിരുവനന്തപുരം:
വിപ്പ് ലംഘന പരാതിയിൽ പി.ജെ. ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അവിശ്വാസ പ്രമേയത്തിൽ ഇരുവരും വിപ്പ് ലംഘിച്ചുവെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പരാതി. അയോഗ്യരാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് എത്രെയും വേഗം വിശദീകരിക്കണമെന്ന് നോട്ടീസിൽ സ്പീക്കർ വ്യക്തമാക്കി.
മുന്നണി മാറ്റവുമായി ഈ നടപടിക്ക് ബന്ധമില്ലെന്നും നടപടി സ്വീകരിച്ചാൽ എംഎൽഎമാർ അയോഗ്യരാകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. വിപ്പ് ലംഘനത്തിൽ ജോസ് പക്ഷവും ജോസഫ് പക്ഷവും സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ജോസഫിന്റെ പരാതിയിലെ നടപടികൾ പിന്നീട് സ്വീകരിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
No comments
Post a Comment