ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ
സംസ്ഥാനത്ത് കോവിഡ് (COVID-19) വ്യാപനം പ്രതിരോധിക്കാന്‍ മാസങ്ങളോളമായി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്നത്. എന്നാല്‍ അതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ ശ്രമങ്ങള്‍ക്കെല്ലാം അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനെ പിന്നാലെ സംസ്ഥാനത്തേക്ക് ആളുകളെത്താന്‍ തുടങ്ങി. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം പ്രതിപക്ഷം നടത്തിയ ആള്‍ക്കൂട്ട സമരങ്ങളാണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
No comments
Post a Comment