Header Ads

  • Breaking News

    എയര്‍ടെല്‍ ക്ലൗഡ് കമ്യൂണിക്കേഷന്‍ വിപണിയിലേക്ക്

     


    'എയർടെൽ ഐക്യൂ' അവതരിപ്പിച്ച്‌ ഭാരതി എയർടെൽ (എയർടെൽ) ക്ലൗഡ് കമ്യൂണിക്കേഷൻ വിപണിയിലേക്ക് പ്രവേശിച്ചു. ക്ലൗഡ് അധിഷ്ടിത ഓംനി-ചാനൽ കമ്യൂണിക്കേഷൻസ് പ്ലാറ്റ്‌ഫോമായ എയർടെൽ ഐക്യു സമയബന്ധിതവും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുമായി ആഴത്തിൽ ബന്ധപ്പെടാൻ ബ്രാൻഡിനെ സഹായിക്കുന്നു.

    ഒരു ഉപഭോക്താവ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്‌താൽ ഓർഡറിൻ്റെ നില അറിയാൻ ഏജന്റിനെ വിളിച്ചുകൊണ്ടിരിക്കണം. എന്നാൽ എയർടെൽ ഐക്യു സുരക്ഷിതമായി തടസമില്ലാതെ ഈ ആശയ വിനിമയം നടത്തികൊണ്ടിരിക്കും. കൂടാതെ വിനിമയം എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ മൊബൈൽ/ടെലിഫോൺ നമ്ബർ കാണാൻ കഴിയില്ല. എയർടെലിൻ്റെ തന്നെ എൻജിനീയറിങ് ടീമാണ് എയർടെൽ ഐക്യു വികസിപ്പിച്ചത്.


    വെറും ഒരു കോഡിലൂടെ സംരംഭകർക്ക് വോയ്‌സ്, എസ്‌എംഎസ്, ഐവിആർ സേവനങ്ങൾ ലഭ്യമാകും. ഇത് കരുത്തുറ്റതും സുരക്ഷിതവും ചെലവു കുറഞ്ഞതുമാണ്. ഇന്ത്യയിലെ പ്രമുഖ കമ്ബനികളായ സ്വിഗ്ഗി, ജസ്റ്റ് ഡയൽ, അർബൻ കമ്ബനി, ഹാവെൽസ്, ഡോ.ലാൽ പാത്ത് ലാബ്‌സ്, റാപിഡോ തുടങ്ങിയവർ ബീറ്റാ ഘട്ടത്തിൽ തന്നെ എയർടെൽ ഐക്യുവുമായി കരാറിലായിട്ടുണ്ട്.


    ഉപഭോക്താക്കളുമായി, ഡെലിവറി പാർട്ട്‌നർമാരുമായി, റെസ്റ്റോറന്റ് സഹകാരികളുമായി തടസമില്ലാത്ത സുരക്ഷിത വിനിമയമാണ് തങ്ങളുടെ സേവനത്തിന് ആവശ്യമെന്നും എയർടെൽ ഐക്യുവിലൂടെ അത് സാധ്യമായെന്നും സ്വകാര്യവും സുരക്ഷിതവുമായി വിതരണം ലളിതമായി തടസമില്ലാതെ നടക്കുന്നുണ്ടെന്നും സ്വിഗ്ഗി സിഒഒ വിവേക് സുന്ദർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad