Header Ads

  • Breaking News

    വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കിയില്ല, ജീവനക്കാരോട് തര്‍ക്കിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു, യാത്രക്കാര്‍ക്കുനേരെ ചുമച്ചു; യുവതിയുടെ വിഡിയോ കാണാം



     










    വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തര്‍ക്കിക്കുകയും തുപ്പുകയും യാത്രക്കാര്‍ക്കുനേരെ ചുമയ്ക്കുകയും ചെയ്ത യുവതിക്കെതിരെ വ്യാപക പ്രതിഷേധം. വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്.


    ഈസിജെറ്റ് 481 എന്ന യാത്രാ വിമാനത്തിലാണ് സംഭവം. മാസ്‌ക്കില്ലാതെ യാത്ര ചെയ്യാന്‍ തുടങ്ങിയ യുവതിയോട് മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ പറഞ്ഞു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
    യാത്രക്കാരോട് വളരെ ക്രൂരമായി പെരുമാറിയ സ്ത്രീയെ ഒടുവില്‍ പൊലീസെത്തി ബലമായി പിടിച്ചു കൊണ്ടു പോയി. 'കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും' എന്ന് അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തിനെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തിനകത്ത് യാത്രക്കാര്‍ തങ്ങളുടെ മുഖം മറയ്ക്കണമെന്നാണ് മാര്‍ഗരേഖ. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മാത്രമാണ് മുഖാവരണം അഴിച്ചുമാറ്റാനുള്ള അനുവാദമുള്ളതെന്ന് വക്താവ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad