Header Ads

  • Breaking News

    അധ്യാപകർ കണ്ണൂരിൽ ശയനപ്രദക്ഷിണം നടത്തി

     


    കണ്ണൂർ: 

    എയ്ഡഡ് സ്കൂളുകളോട് സർക്കാർ ചിറ്റമ്മനയമാണ് പുലർത്തുന്നതെന്ന് കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. 

    തലമുറകളെ വളർച്ചയിലേക്ക് നയിക്കുന്ന അധ്യാപകർ വേതനമില്ലാതെ ജോലിചെയ്യേണ്ടിവരുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രൂപതകളിലെ സ്കൂളുകളിൽ വേതനം കിട്ടാതെ ജോലിചെയ്യുന്ന അധ്യാപകരുടെ അനിശ്ചിതകാല സമരത്തിന്റെ ഏഴാംദിവസം നടന്ന ശയനപ്രദക്ഷിണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, കെ.പി.സി.സി. സെക്രട്ടറി കെ.വി.ഫിലോമിന, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, കാത്തലിക്‌ ടീച്ചേഴ്‌സ് ഗിൽഡ് മേഖലാ പ്രസിഡന്റ് ബിജു ഒളാട്ടുപുറം, കോർപ്പറേഷൻ കൗൺസിലർ അമൃതാ രാമകൃഷ്ണൻ, ജോഷി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad