Header Ads

  • Breaking News

    കേസന്വേഷണത്തിനു പോയ പൊലീസ് സംഘത്തെ ആക്രമിച്ച കേസ് ; എട്ടു പേര്‍ കൂടി പിടിയില്‍



    കാട്ടാക്കട: 

    പൊലീസ് സംഘത്തെ ആക്രമിച്ച കേസില്‍ എട്ടു പേര്‍ കൂടി പിടിയില്‍. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ സംഭവത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. പൂവച്ചല്‍ പന്നിയോട് കേസന്വേഷണത്തിനു പോയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലാണ് എട്ടു പ്രതികളെക്കൂടി കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

    കുഴിവിള വീട്ടില്‍ ശിവലാല്‍ (19), മുള്ളുപാറയ്ക്കല്‍ വീട്ടില്‍ അഭിജിത് (19), അരുവിക്കുഴി അമ്മുഭവനില്‍ ശംഭുസുരേഷ് (19), വീരണകാവ് മങ്കാരക്കോണം വീട്ടില്‍ റാഷിക് (20), കള്ളിക്കാട് മൈലക്കര നാരകത്തിന്‍കുഴി മേഘാഭവനില്‍ മിഥുന്‍ (20), കല്ലിയൂര്‍ പെരിങ്ങമ്മല കോഴിയ്ക്കല്‍ക്കുഴി മേലെ പുത്തന്‍വീട്ടില്‍ സുജി (21), കല്ലിയൂര്‍ കുര്യക്കാട് റീന ഭവനില്‍ മഹേഷ് കുമാര്‍ (24), പന്നിയോട് കുളവുപാറ അഭിലാഷ് ഭവനില്‍ അഭിലാഷ് (41), എന്നിവരെയാണ് പിടികൂടിയത്.

    പൂവച്ചല്‍ പന്നിയോട് കഞ്ചാവ്, ചാരായ വില്‍പന ഉള്‍പ്പെടെ നടത്തിവന്നിരുന്ന സാമൂഹിക വിരുദ്ധരുടെ ശല്യത്തെക്കുറിച്ച്‌ കിട്ടിയ പരാതി അന്വേഷിക്കാന്‍ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ പോയ കാട്ടാക്കട പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ നവാസ്, സി.പി.ഒമാരായ ടി.ആര്‍. ബിജു, എം. ശ്രീനാഥ് എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി പന്നിയോട്- കല്ലാമം റോഡില്‍ വച്ച്‌ 15 ലധികം പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad