ഹോംസ്‌റ്റേ കേന്ദ്രീകരിച്ചു പെണ്‍വാണിഭം:നാലു സ്‌ത്രീകളടക്കം ഏഴു പേര്‍ കസ്‌റ്റഡിയില്‍
ഇടുക്കി:
അടിമാലിക്ക് അടുത്ത്ഹോംസ്‌റ്റേ കേന്ദ്രീകരിച്ചു നടത്തിവന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു നാലു സ്‌ത്രീകളടക്കം ഏഴു പേര്‍ കസ്‌റ്റഡിയില്‍. മാനേജരടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ്. കൂമ്പൻ പാറയിൽ ദേശീയപാതയ്‌ക്ക് അഭിമുഖമായി ഒറ്റപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേയിലാണ് റെയ്‌ഡ് നടത്തിയത്. ഹോംസ്‌റ്റേ നടത്തിപ്പുകാരനായ കുത്തുപാറ പാറയ്‌ക്കല്‍ സിജോ ജെയിംസ് (കുഞ്ഞന്‍-30), ഇടപാടുകാരായ ആരക്കുഴ വള്ളോംതടത്തില്‍ അഖില്‍ (28), കഞ്ഞിക്കുഴി പെരിയകോട്ടില്‍ ജോമി (25) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഹോംസ്‌റ്റേ മാനേജര്‍ ഇരുമ്ബുപാലം സ്വദേശി വിഷ്‌ണുവും ഇവിടെയുണ്ടായിരുന്ന മറ്റു ചിലരുമാണ് ഓടിരക്ഷപ്പെട്ടത്.എറണാകുളം സ്വദേശികളായ രണ്ടു യുവതികള്‍, ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനി, കണ്ണൂര്‍ സ്വദേശിനി എന്നിവരെ കസ്‌റ്റഡിയിലെടുത്തെങ്കിലും സുപ്രീം കോടതിയുടെ സമീപകാലത്തെ വിധികളുടെ പശ്‌ചാത്തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.
ആറു മൊബൈല്‍ ഫോണുകളും കാര്‍, ഓട്ടോറിക്ഷകള്‍ അടക്കമുള്ള വാഹനങ്ങളും പോലീസ് കസ്‌റ്റഡിയിലെടുത്തു. പത്തിലേറെ പേര്‍ ഓടിരക്ഷപ്പെട്ടവരില്‍പ്പെടുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
അരമണിക്കൂര്‍ യുവതിക്കൊപ്പം ചെലവഴിക്കുന്നതിനു രണ്ടായിരം രൂപയെന്ന നിരക്കില്‍ പണം ഓണ്‍ലൈന്‍ ഇടപാടിലൂടെ വാങ്ങിയാണ് പെണ്‍വാണിഭം നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. ഓരോ യുവതിക്കും ദിവസേന ഇരുപതിലേറെ ഇടപാടുകാര്‍ എത്തിയിരുന്നതായാണു വിവരം.
കൂമ്ബന്‍പാറ പൊതുശ്‌മശാനത്തിനു സമീപം അടിമാലി സ്വദേശി നിര്‍മിച്ച വീട് പിന്നീട് എറണാകുളം സ്വദേശിക്കു വിറ്റിരുന്നു.
പിന്നീടു തദ്ദേശവാസിയായ യുവാവ് വീട് ഏറ്റെടുത്തു ഹോംസ്‌റ്റേ നടത്തിപ്പിനു വാടകയ്‌ക്ക് കൊടുത്തതായാണ് വിവരം.
സിജോ സ്‌ഥാപനം നടത്തിപ്പിന് ഏറ്റെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നാണ് പോലീസിനു നല്‍കിയ മൊഴി. അറസ്‌റ്റിലായ മൂവരെയും അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
സി.ഐ: അനില്‍ ജോര്‍ജ്, എസ്.ഐ: സി.ആര്‍. സന്തോഷ്, എ.എസ്.ഐ: എം.എം. ഷാജു, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷ പി. മങ്ങാട്ട്, രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്
No comments
Post a Comment