മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും പോലീസ് പിടിയില്‍
മലപ്പുറം:
മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിലായി. ഒമ്പതു വയസുള്ള മൂത്ത മകളെ പീഡിപ്പിച്ച അയൽവാസിയായ കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. 2019 മാർച്ചിലാണ് ഇരുവരും നാട് വിട്ടത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
അയൽവാസിയായ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച വിവരം അച്ഛനോട് പറയരുതെന്നും ഇക്കാര്യം പറഞ്ഞാൽ താൻ അയൽവാസിയായ യുവാവിനോടൊപ്പം പോകുമെന്ന് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌രുന്നു.
എന്നാൽ അമ്മ പറഞ്ഞ് അനുസരിക്കാതെ തനിക്കുണ്ടായ ദുരനുഭവം കുട്ടി അച്ഛനോട് പറഞ്ഞത് അമ്മയെ ചൊടിപ്പിച്ചു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതിയും നൽകിയതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി പോവുകയായിരുന്നു. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒരു വർഷത്തോളമായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും, പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനും ഇരുവർക്കുമെതിരെ പോക്സോ പ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുവതിക്ക് മൂന്നര വയസുള്ള മറ്റൊരു കുട്ടി കൂടി ഉണ്ട്.
KW: News, Kerala, State, Malappuram, Mother, Love, Daughter, Molestation, Accused, Arrest, Police, Case, Pocso, Woman ran away with lover who Molested her daughter, arrested
No comments
Post a Comment