Header Ads

  • Breaking News

    സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്നു ; കേന്ദ്രസംഘം കേരളത്തിലേക്ക്



    ന്യൂ​ഡ​ല്‍​ഹി: 

    കോവിഡ് കേസുകൾ ദിനംപ്രതി  വർധിക്കുന്ന സാഹചര്യത്തിൽ കേ​ര​ള​മ​ട​ക്കം അ​ഞ്ചു സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ളി​ല്‍ നി​ര്‍​വ​ഹ​ണ സ​ഹാ​യം ന​ല്‍​കാ​ന്‍ കേ​​ന്ദ്രം പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ക​ര്‍​ണാ​ട​ക, രാ​ജ​സ്​​ഥാ​ന്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ഛത്തി​സ്​​ഗ​ഢ്​​ എ​ന്നി​വ​യാ​ണ്​ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ള്‍. നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍, നി​രീ​ക്ഷ​ണം, പ​രി​ശോ​ധ​ന, അ​ണു​ബാ​ധ പ്ര​തി​രോ​ധം, പോ​സി​റ്റി​വ്​ രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ലു​ള്ള ക്ലി​നി​ക്ക​ല്‍ കാ​ര്യ ന​ട​പ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ സം​സ്​​ഥാ​ന​ത്തെ സ​ഹാ​യി​ക്കു​ക​യാ​ണ്​ കേ​ന്ദ്ര​സം​ഘ​ത്തി​ന്റെ ദൗ​ത്യം.

    ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ഓ​ഫീ​സ്​ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍ ഡോ.​രു​ചി ജ​യി​ന്‍, ഡ​ല്‍​ഹി സ​ഫ്​​ദ​ര്‍​ജ​ങ്​ ആ​ശു​പ​ത്രി റ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ. ​നീ​ര​ജ്​ കു​മാ​ര്‍ ഗു​പ്​​ത എ​ന്നി​വ​രെ​യാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ നി​യോ​ഗി​ച്ച​ത്.

    ഇ​വ​ര്‍ കോ​വി​ഡ്​ ബാ​ധ ഏ​റ്റ​വും കൂ​ടി​യ ജി​ല്ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്​​ത്​ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കും.

    No comments

    Post Top Ad

    Post Bottom Ad