മകൻ അച്ഛനെ വെട്ടിക്കൊന്നു
എറണാകുളം ചേരാനല്ലൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. വിഷ്ണുപുരം സ്വദേശി ഭരതൻ ആണ് മരിച്ചത്. മകൻ വിഷ്ണു വാങ്ങിവെച്ച മദ്യ കുപ്പി ഭരതൻ എടുത്തതാണ് തർക്കത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്. ഇരുവരും പരസ്പരം വെട്ടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. മകന്റെ തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
No comments
Post a Comment