Header Ads

  • Breaking News

    താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്നരാക്കി നിര്‍ത്തി, കഞ്ചാവ് കേസ് പ്രതി ഷമീര്‍ മരിച്ച സംഭവം, ജയില്‍ അധികൃതര്‍ക്കെതിരെ വെളിപ്പെടുത്തലുമായി ഭാര്യ സുമയ്യ

     



    കഞ്ചാവ് കേസിലെ റിമാന്‍റ് പ്രതി ഷമീര്‍ മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ സുമയ്യ. അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു. കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.കഴിഞ്ഞ മാസം 29നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും സുമയ്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്.


    തുടര്‍ന്ന് റിമാന്റിലായ പ്രതികളെ പിന്നീട് അമ്ബിളിക്കല കൊവിഡ് സെന്‍റിലക്ക് മാറ്റി. 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന്  ക്രൂര മര്‍ദനമേറ്റത്. മര്‍ദനത്തിനു സാക്ഷിയായിരുന്നു സുമയ്യ. ‘അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത്’ എന്ന് പ്രതികളെ കൈമാറുമ്ബോള്‍ പൊലീസ് പറഞ്ഞതു ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ‘ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ’ എന്നു ചോദിച്ചു മര്‍ദിച്ചുവെന്നും സുമയ്യ പറയുന്നു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്നരാക്കി നിര്‍ത്തി. ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മര്‍ദിച്ചതായും അവര്‍ പറഞ്ഞു.


    കാക്കനാട് ജയിലില്‍ ചെന്നപ്പോള്‍ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ അകത്തേക്കു കടത്തിവിട്ടില്ല. അതേസമയം, ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തി അകത്തുകടന്നു. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെട്ടു. ‘ ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ’ എന്ന് ഉദ്യോഗസ്ഥരോടു സ്വപ്ന ചോദിച്ചെന്നും സുമയ്യ വെളിപ്പെടുത്തുന്നു. 30ന് ഷെമീറിനെ അപസ്മാര ബാധയെ തുടര്‍ന്നാണ് തൃശൂര്‍ ജനറല്‍ ആശുപത്രിലിയേക്ക് മാറ്റുന്നത്. 


    ഇവിടെവച്ച്‌ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ജയില്‍ ജിവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. അന്നു തന്നെ കോവിഡ് സെന്‍റിലേക്ക് തിരികെ കൊണ്ടുവന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവന്‍ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സര്‍ജിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. എന്നാല്‍ പിറ്റേദിവസം പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. തലക്കേറ്റ ക്ഷതവും ക്രൂരമര്‍ദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


    No comments

    Post Top Ad

    Post Bottom Ad