ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്ത് അമേരിക്കൻ നീതിന്യായ വകുപ്പ്
ഗൂഗിളിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് കേസ് ഫയൽ ചെയ്തു. ഏറ്റവും വലിയ സെർച്ച് എഞ്ചിൻ എന്ന നിലയിൽ അധികാരം ദുരുപയോഗം ചെയ്തെന്ന് കാട്ടിയാണ് നടപടി. ഗൂഗിൾ ആന്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചെന്നും അമേരിക്കൻ നീതിന്യായ വകുപ്പ് ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ ഗൂഗിൾ നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഗൂഗിളിനെതിരായ നടപടികളുടെ ആദ്യഘട്ടമാണ് ഇതെന്നാണ് റിപ്പോർട്ട്.
No comments
Post a Comment