തമിഴ് റോക്കേഴ്സ് ഇനി ഇന്റര്‍നെറ്റില്‍ ഉണ്ടാകില്ല
സിനിമ ലോകത്തിന് മുഴുവന്‍ തലവേദന സൃഷ്ട്ടിച്ച തമിഴ് റോക്കേഴ്സിനെ ഇന്റര്‍നെറ്റില്‍നിന്നും നീക്കം ചെയ്തിരിക്കുകയാണ് . അമസോണ്‍ ഇന്റര്‍നാഷണിലിന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. തമിഴ് റോക്കേഴ്സിനെ ഇന്റര്‍നെറ്റില്‍നിന്നും സ്ഥിരമായി നീക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ഇതോടെ തമിഴ് റോക്കേഴ്സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റര്‍നെറ്റില്‍ ഇനി സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയില്ല . തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുകയുണ്ടായത്. നിലവില്‍ ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്ബര്‍ ആണ് നടപടി എടുത്തത്. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ഇതിനെതിരെ നല്‍കിയിരുന്നത്.
മുന്‍പ് പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ ചെറിയമാറ്റംവരുത്തി സൈറ്റ് തിരിച്ചെടുക്കുകയുണ്ടായി. ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയുണ്ടായി.
No comments
Post a Comment