Header Ads

  • Breaking News

    പ്ലസ് ടു ബാച്ച്‌ അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ ഇ ഡി അന്വേഷണം ആരംഭിച്ചു



    കണ്ണൂര്‍: 

    അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്നതിന് കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ ഇ ഡി അന്വേഷണം ആരംഭിച്ചു. 2014ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കാനായി കെ എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

    കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത് .അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത് കോഴിക്കോട് സബ് സോണ്‍ ഉദ്യോഗസ്ഥര്‍ക്കാണ്.പണത്തിന്റെ ഉറവിടം, കൈമാറിയ രീതി ഇതെല്ലാം അന്വേഷണ പരിധിയിലുണ്ടാവും. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.


    കൂടാതെ നോട്ടീസ് കൈപറ്റിയവരോട് സബ് സോണല്‍ ഓഫീസിലെത്തണമെന്നും നിര്‍ദേശമുണ്ട് . അതേസമയം താന്‍ പണം വാങ്ങിയിട്ടില്ലെന്നു തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നുമാണ് ഷാജിയുടെ വിശദീകരണം.

    No comments

    Post Top Ad

    Post Bottom Ad