പെരിങ്ങോം കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് : പ്രധാന പ്രതികളെ ഡിവൈഎസ് . പി അറസ്റ്റു ചെയ്തു
പെരിങ്ങോം :
മലയോര മേഖലയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊബൈൽ ഫോൺ വഴി വലയിലാക്കി പീഡനത്തിരയാക്കുന്ന സെക്സ് റാക്കറ്റിലെ പ്രധാന പ്രതികൾ പിടിയിൽ .
പതിനേഴു കാരിയുടെ പരാതിയിൽ കാങ്കോലിൽ താമസിക്കുന്ന പ്രവാസിയും ഇപ്പോൾ നിർമ്മാണ തൊഴിലാളിയുമായ കല്ലൻ ഹൗസിൽ പ്രജിത്ത് ( 35 ) , കാങ്കോൽ കാളീശ്വരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പുളുക്കൂൽ ദിലീപ് ( 30 ) എന്നിവരെയാണ് പോക്സോ കേസിൽ തളിപ്പറമ്പ് ഡിവൈ.എ സ് . പി .ടി .കെ . രത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എൻ കെ.ഗിരീഷ് , എ.എസ്.ഐമാരായ സത്യൻ , അബ്ദുൾ റൗഫ് ക്രൈം സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ , ടി.കെ.ഗിരീഷ് , വനിത സിവിൽ പോലീസ് ഓഫീസർ സിന്ധു എന്നിവരടങ്ങിയ സംഘം പിടികൂടിയത് .
നിരവധി പേർ കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് അന്യേഷണം ഡിവൈഎസ്.പി . നേരിട്ട് ഏറ്റെടുത്തത് . പീഡനത്തിനിരയായ പെൺകുട്ടിയെ വനിതാ പോലീസ് സാന്നിധ്യത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പേർ പീഡിപ്പിച്ചതായ വിവരം പുറത്തുവന്നത്.
ഇതിന് ഒത്താശ ചെയ്തവരുമുണ്ടെന്ന് അന്വേഷണ സംഘം കണ്ട ത്തിയിട്ടുണ്ട് . പെൺകുട്ടിയെ ഓട്ടോയിൽ തട്ടികൊണ്ടു പോയി പീഡിപ്പിച്ച പ്രതികളെയാണ് ഇന്ന് പിടികൂടിയത് . കേസിൽ മടക്കാംപൊയി ലിലെ പി.വി വിനീഷ് ( 28 ) , കെ സുവർണ്ണൻ ( 39 ) , കുപ്പോളിലെ പി.വി.രജീഷ് ( 31 ) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു . ഇവർ റിമാന്റിൽ കഴിയുകയാണ് .
സംഘത്തിന്റെ കെണിയിൽ മറ്റുചില പെൺകുട്ടികൾ കൂടി കുടുങ്ങി പോയതായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് . ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പെരിങ്ങോം പോലീസ് കണ്ടെത്തി മട്ടന്നൂരിലെ മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരുന്നു . തുടർന്നമട്ടന്നൂർ പോലീസ് നടത്തിയ അന്വേഷണ ത്തിലാണ് പെൺകുട്ടിയെ കൂട്ട ബലാൽ സംഗത്തിനിരയാക്കിയ വിവരം പുറത്തു കൊണ്ടുവന്നത്
No comments
Post a Comment