Header Ads

  • Breaking News

    മൂന്ന് കിലോയിലധികം കഞ്ചാവുമായി പെരിങ്ങാടി സ്വദേശി തലശേരി എക്സൈസിൻ്റെ പിടിയിൽ


    കണ്ണൂർ:
    കഞ്ചാവുമായി പെരിങ്ങാടി സ്വദേശി തലശേരി എക്സൈസിൻ്റെ പിടിയിൽ.  3.100 കിലോഗ്രാം കഞ്ചാവുമായി വാഹന സഹിതമാണ് പ്രതി പിടിയിലായത്.

    തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണനും സംഘവുമാണ് KL 58 L 8673 Tata Nano കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ന്യൂ മാഹി പെരിങ്ങാടിയിലെ സൽസബീൽ റിഷാബ് അബ്ദുള്ള (26)യെയാണ് അറസ്റ്റ് ചെയ്തത്. എൻ ഡി പിഎസ് പ്രകാരം ഇയാൾക്കെതിരെ കേസ്സെടുത്തു. കൂടെ ഉണ്ടായിരുന്ന കെ.പി സിയാദ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെയും കേസെടുത്തു.


    തലശ്ശേരി കടൽപ്പാലം, പുതിയ ബസ്റ്റാൻ്റ് ഭാഗങ്ങളിൽ പ്രതികൾ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. എക്സൈസ് സംഘം ആഴ്ചകളോളമായി പ്രതികളെ ശക്തമായ നിരീക്ഷിച്ച് വരികയായിരുന്നു.തലശ്ശേരി എക്സൈസ് റെയിഞ്ചിൽ നേരത്തെയും പ്രതികൾക്കെതിരെ എൻ.ഡി. പി. എസ്സ് കേസുണ്ട്.

    കണ്ണൂർ ഐ.ബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഐ.ബി ഇൻസ്പെക്ടർ കെ.പി പ്രമോദ്, പ്രിവൻ്റീവ് ഓഫീസർമാരായ പി.പി പ്രദീപൻ , പീതാംബരൻ എ.അബ്ദുൾ നിസാർ, പി.സി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഷെനിത്ത് രാജ്, കെ.കെ സമീർ, നവാസ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജസ്ന ജോസഫ്, ശിൽപ്പ കേളോത്ത്, ഡ്രൈവർ സുരാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു..

    No comments

    Post Top Ad

    Post Bottom Ad