Header Ads

  • Breaking News

    കുടിയാന്മലയിൽ വാളയാർ മോഡൽ പീഡനം മൂന്നു പേർക്കെതിരെ കേസ്



    കണ്ണൂർ : 

    കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറിയ അരീക്കാമല കാരചീത്തയിലെ സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചതിന് മൂന്ന് യുവാക്കൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ചളിംമ്പറമ്പിലെ സനൂപ്, കോട്ടക്കുന്ന് സ്വദേശി ഷാജി, ഒരു പെൺകുട്ടിയുടെ സഹപാഠി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ചേച്ചിയും അനുജത്തിയും ആണ് പീഡനത്തിന് ഇരയായത്. ചേച്ചിയെ സനൂപ് വിവാഹ വാഗ്ദാനം നൽകി വലയിലാക്കി പീഡിപ്പിക്കുകയായിരുന്നു. 


    2019 സെപ്റ്റംബർ മുതൽ കഴിഞ്ഞ മാർച്ച് 31 വരെ പീഡനം നടന്നതായാണ് വിവരം. അനുജത്തിയെയാണ് ഷാജിയും സഹപാഠിയും പീഡിപ്പിച്ചത്. രണ്ടുവർഷം മുൻപാണ് സഹപാഠി പീഡിപ്പിച്ചതെന്നാണ് പരാതി. ഷാജിയുടെ കുട്ടിയുടെ ആദ്യകുർബാന നടക്കുന്ന ദിവസം ആ വീട്ടിലെത്തിയ തന്നെ രാത്രി  അവിടെ വച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതികൾ പോലീസ് കസ്റ്റഡിയിലായതായി സൂചന.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad