വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്‍റെ ജഡം; പുറം ലോകമറിയുന്നത് മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് നാട്ടുകാര്‍ കണ്ടതോടെ...
തിരുവനന്തപുരം:
തിരുവനന്തപുരം പാങ്ങോട് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒട്ടേറെ കേസുകളില്‍ പ്രതിയായിട്ടുള്ള പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. ഒറ്റക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം.
മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ചു വലിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഇടയ്ക്കിടെ ഷിബുവിന്റെ ചില സുഹൃത്തുക്കള്‍ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസമായി ആരെയും കണ്ടിട്ടില്ലെന്നും പറയുന്നു. പാങ്ങോട് പൊലീസും ഫൊറന്‍സിക് സംഘവും അന്വേഷണം ആരംഭിച്ചു.
No comments
Post a Comment