ആലക്കോട് തേര്‍ത്തല്ലിയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു
തേര്‍ത്തല്ലി:
ആലക്കോട് തേര്‍ത്തല്ലിയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു.ആലക്കോട് ടൗണിലെ സീതാറാം ആയുര്‍വേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകന്‍ ചെറുകരകുന്നേല്‍ ജോസന്‍ (13 ) ആണ് മരിച്ചത്.ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ മാസം 6നാണ് തളിപറമ്പ് ഗവ.ആശുപത്രിയില്‍ പരിശോധനക്ക് വിധേയമായത്.തുടര്‍ന്ന് 8ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.കലശലായ ശ്വാസതടസത്തെ തുടര്‍ന്ന് പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലിരിക്കെയാണ് മരണം.
No comments
Post a Comment