തിരൂരില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം: യുവാവ് വെട്ടേറ്റ് മരിച്ചു
മലപ്പുറം:
തിരൂർ കൂട്ടായിയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. യാസർ അറഫാത്ത് (26) ആണ് മരിച്ചത്. സംഘർഷത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂട്ടായി മാസ്റ്റർ പടി സ്വദേശി ഏനിന്റെ പുരക്കൽ ഷമീം(24), സഹോദരൻ സജീഫ്(26) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് കാരണമായത്.
ആയുധങ്ങളുമായി ഇരുവിഭാഗവും സംഘടിച്ചെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. മരിച്ച യാസർ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എൽപി സ്‌കൂൾ മൈതാനത്ത് കൂട്ടംകൂടിയിരിക്കൽ പതിവാണ്. തൊട്ടടുത്ത വീട്ടിലെ ഏണീന്റെ പുരക്കൽ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ ഇവർക്ക് താക്കീത് നൽകിയിരുന്നു.
വെള്ളിയാഴ്ച രാത്രിയിലും ഈ വിഷയം സംബന്ധിച്ച് വാക്കേറ്റവുണ്ടാവുകയും തുടർന്ന് സംഭവസ്ഥലത്ത് നിന്ന് പോയ യാസർ അറഫാത്തും സുഹൃത്തുക്കളും പിന്നീട് സംഘടിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. തുടർന്ന് മറുഭാഗവുമായി സംഘർഷമുണ്ടായി. സംഭവത്തിൽ അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവർക്കാണ് കുത്തേറ്റത്. യാസർ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
.
.
.
.
Malappuram, News, Kerala, Killed, Death, Crime, attack, Police, House, hospital, Treatment, Youth killed in Malappuram Tirur
No comments
Post a Comment