IPL 2020: ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞു, സിഎസ്‌കെയെ പരാജയപ്പെടുത്തിയത് മറ്റൊന്നാണെന്ന് ധോണി
ദുബായ്:
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വി ബാറ്റ്‌സ്മാന്‍മാര്‍ വരുത്തി വെച്ചതെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. എല്ലാം നല്ല രീതിയില്‍ തന്നെയായിരുന്നു പോയിരുന്നത്. എന്നാല്‍ ഇന്നിംഗ്‌സിന്റെ രണ്ടാം പകുതിയില്‍ ജയിച്ച മത്സരം സിഎസ്‌കെ കൈവിട്ടെന്നും ധോണി പറഞ്ഞു. ബാറ്റ്‌സ്മാന്‍മാര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ഇനിയെങ്കിലും അത് ഉണ്ടായില്ലെങ്കില്‍ ടീമിന് എവിടെയും എത്താന്‍ സാധിക്കില്ല. സിഎസ്‌കെ ബാറ്റ് ചെയ്ത രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത നല്ല രണ്ട് മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ സിഎസ്‌കെ നന്നായി ബാറ്റ് ചെയ്തിരുന്നെങ്കില്‍, രണ്ട് മൂന്ന് വിക്കറ്റുകള്‍ പോകാതിരുന്നെങ്കില്‍ കളി ജയിക്കുമായിരുന്നു.
സിഎസ്‌കെ ടീമെന്ന നിലയില്‍ ഓള്‍റൗണ്ട് പ്രകടനം വന്നില്ല. മധ്യഓവറുകളില്‍ ടീം വളരെ ജാഗ്രതയോടെ തന്നെ കളിക്കണം. ആദ്യ അഞ്ചോ ആറോ ഓവറില്‍ വിക്കറ്റ് പോകാതെ ജാഗ്രതയോടെ കളിക്കാന്‍ ടീമിന് സാധിക്കണമെന്നും ധോണി വ്യക്തമാക്കി. സാം കറന്‍ വളരെ നന്നായി തന്നെ പന്തെറിഞ്ഞു. ബൗളിംഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് ടീം നടത്തിയത്. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചതെന്നും ധോണി പറഞ്ഞു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അത് മധ്യഓവറുകളില്‍ സാധിച്ചില്ല. അതോടെ റണ്‍റേറ്റ് ഉയര്‍ന്നുവെന്നും ധോണി പറഞ്ഞു. സിഎസ്‌കെയുടെ ബാറ്റിംഗിലെ അവസാന ഓവറുകള്‍ പരിശോധിച്ചാല്‍ ബൗണ്ടറികള്‍ പോലും ഇല്ലായിരുന്നുവെന്ന് മനസ്സിലാക്കാം. ബാറ്റിംഗില്‍ പുതിയ രീതികള്‍ പരീക്ഷിക്കാന്‍ ടീം തയ്യാറാവണം. പ്രത്യേകിച്ച് അവസാന ഓവറുകളില്‍ അവര്‍ നല്ലലൈനിലും ലെങ്തിലും പന്തെറിയുന്ന സാഹചര്യത്തില്‍. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീം ബാറ്റ് ചെയ്യണം. സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് അതുണ്ടായില്ലെന്നും ധോണി പറഞ്ഞു. അതേസമയം ധോണി അടക്കമുള്ള ബാറ്റ്‌സ്മാന്‍ പരാജയപ്പെട്ട മത്സരത്തില്‍ സിഎസ്‌കെ പത്ത് റണ്‍സിനാണ് കൊല്‍ക്കത്തയോട് പരാജയപ്പെട്ടത്. അതേസമയം തോല്‍വിയോടെ സിഎസ്‌കെയ്ക്ക് മുന്നോട്ടുള്ള പോക്ക് കഠിനമായിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ചെന്നൈയുള്ളത്. എന്നാല്‍ ജയത്തോടെ കെകെആര്‍ മൂന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവും അവര്‍ക്കുണ്ട്. ചെന്നൈയുടെ അടുത്ത മത്സരം വിരാട് കോലിയുടെ ആര്‍സിബിക്കെതിരെയാണ്. ഒക്ടോബര്‍ പത്തിനാണ് മത്സരം. ഈ ജയം സിഎസ്‌കെയ്ക്ക് ആവശ്യമാണ്. എന്നാല്‍ ഓപ്പണര്‍മാര്‍ ഫോമാണെങ്കിലും മധ്യനിരയുടെ മോശം പ്രകടനമാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയാവുന്നത്. ധോണി അടക്കമുള്ളവര്‍ ഫോമില്‍ അല്ല.
No comments
Post a Comment