Header Ads

  • Breaking News

    നീറ്റ് പരീക്ഷ; ഫലം വന്നപ്പോള്‍ തോറ്റു, ആത്മവിശ്വാസത്തില്‍ റീവാലുവേഷന്‍, 17കാരനു ഇരട്ടി മാര്‍ക്കും ഒന്നാം സ്ഥാനവും



    അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2020ല്‍ നടത്തിയ പുനഃപരിശോധനയില്‍ വിദ്യാര്‍ഥി മൃദുല്‍ റാവത്തിന് ലഭിച്ചത് ഇരട്ടി മാര്‍ക്കും ഒന്നാം സ്ഥാനവും.  നീറ്റ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 720ല്‍ 329 മാര്‍ക്കാണ് മൃദുലിന് ലഭിച്ചത്. എന്നാല്‍, പുനഃപരിശോധനയില്‍ 650 മാര്‍ക്കാണ് കിട്ടിയത്.


    ഇതോടെ രാജസ്ഥാന്‍ സവായ് മദോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍ സ്വദേശിയായ മൃദുല്‍ റാവത്ത് ദേശീയ തലത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.സംഭവം ഇങ്ങനെ ; ഒക്ടോബര്‍ 16നാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ തോറ്റു എന്ന വിവരമാണ് ലഭിച്ചത്. 720ല്‍ 329 മാര്‍ക്കാണ് ആകെ ലഭിച്ചത്. 


    ഫലം അറിഞ്ഞ് 17കാരന്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തരിച്ചുനിന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരസൂചിക അനുസരിച്ച്‌ കണക്കുകൂട്ടിയപ്പോള്‍ 650 മാര്‍ക്കാണ് ലഭിച്ചത്. അതിനാല്‍ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്ബോഴാണ് നടുക്കുന്ന ഫലം പുറത്തുവന്നതെന്ന് മൃദുല്‍ പറയുന്നു. ഉത്തരസൂചികയും ഒഎംആര്‍ ഷീറ്റും ഉപയോഗിച്ച്‌ നീറ്റ് ഫലം ചോദ്യം ചെയ്തതോടെയാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നത്. 


    ഉത്തരക്കടലാസ് വീണ്ടും പരിശോധിച്ചപ്പോള്‍ 650 മാര്‍ക്കാണ് കുട്ടിക്ക് ലഭിച്ചത്. മാര്‍ക്ക് കൂട്ടുന്നതില്‍ തെറ്റ് പറ്റിയതായി അധികൃതര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad