പ്രസവ ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കലക്ടര്‍
കോവിഡ് പോസിറ്റീവാകുന്നവരുടെ പ്രസവ ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ടി വി സുഭാഷ്. ഗർഭിണികളെ ചികിത്സിക്കുന്ന ചില ആശുപത്രികൾ കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നതോടെ ചികിത്സാ ഫീസ് കുത്തനെ ഉയർത്തുന്നതായി പരാതിയുയർന്ന സാഹചര്യത്തിലാണിത്.
കോവിഡ് പ്രതിരോധ സംവിധാനങ്ങൾക്ക് ന്യായമായ തുക ഈടാക്കുന്നതിൽ തെറ്റില്ല. പോസിറ്റീവായി എന്ന കാരണത്താൽ വൻതുക ഫീസ് ഈടാക്കുന്നതും രോഗികളോട് വിവേചനപരമായി പെരുമാറുന്നതും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണ്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.
സർക്കാർ ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമവും ചില ആശുപത്രികൾ നടത്തുന്നുണ്ട്. ഇതും അനുവദിക്കാനാവില്ല. മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ ആശുപത്രികൾ കോവിഡ് കേസുകൾ റഫർ ചെയ്യുന്ന സ്ഥിതിയുണ്ടാവരുതെന്നും കലക്ടർ പറഞ്ഞു.
കോവിഡ് വ്യാപനം കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തിപ്പെടുത്താൻ നിർദേശം നൽകി. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പൊതുഇടങ്ങളിൽ അഞ്ചിൽ കൂടുതലാളുകൾ ഒരുമിച്ചു കൂടുന്നതിനെതിരെ കേസെടുക്കാനും പൊലീസിന് നിർദേശം നൽകി. സന്ദർശന വിലക്കുണ്ടായിട്ടും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.
കോവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ സെക്ടറൽമജിസ്‌ട്രേറ്റുമാർ ചാർജ് ചെയ്ത കേസുകളുടെ എണ്ണം 21,666 ആയി. ഇന്നലെ മാത്രം 1763 കേസെടുത്തു.
ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്ത 14,982 പേർക്കെതിരെയും സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്ത 4256 കടകൾക്കെതിരെയും കേസെടുത്തു
No comments
Post a Comment