Header Ads

  • Breaking News

    11 ഇനങ്ങളുമായി സൗജന്യ ക്രിസ്മസ് ഭക്ഷ്യകിറ്റ് ഡിസംബറിൽ



    തിരുവനന്തപുരം: 

    ഡിസംബറില്‍ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ  ക്രിസ്മസ് ഭക്ഷ്യക്കിറ്റ് നല്‍കും. സെപ്റ്റംബര്‍ മുതല്‍ നല്‍കി വരുന്ന ഭക്ഷ്യക്കിറ്റില്‍ എട്ട് ഇനങ്ങളാണുള്ളത്. ഡിസംബറില്‍ വിതരണം ചെയ്യുന്ന കിറ്റില്‍ 11 ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി. സപ്ലൈക്കോ എംഡിയുടെ ശുപാര്‍ശ അം​ഗീകരിച്ചാണിത്.

    കടല, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന് എന്നിവ 500 ​ഗ്രാം വീതം നുറുക്കു ​ഗോതമ്ബ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, മുളകു പൊടി, തുവരപ്പരിപ്പ്, തേയില 250 ​ഗ്രാം വീതം, തുണി സഞ്ചി, രണ്ട് ഖദര്‍ മാസ്ക് എന്നിവ അടങ്ങുന്നതാണ് കിറ്റ്. നേരത്തെ ഓണത്തിന് 11 ഇനങ്ങളുള്ള കിറ്റ് നല്‍കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad