14 വയസുള്ളപ്പോള്‍ ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു,കടന്നുപോയ അവസ്ഥയെ കുറിച്ച് ആമിര്‍ ഖാന്റെ മകള്‍
മുംബൈ:
ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അനുഭവമാണ് തന്നെ വിഷാദ രോഗിയാക്കിയതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടൻ ആമിർ ഖാൻ്റെ മകൾ ഐറ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെയാണ് താരത്തിന്റെ മകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പതിനാലാം വയസിലാണ് താന്‍ ലൈംഗിക ചൂഷണം നേരിട്ടതെന്നും തന്നെ ഉപദ്രവിച്ചയാള്‍ മനഃപൂര്‍വമാണോ അത് ചെയ്തതെന്ന് മനസിലാക്കാന്‍ ഞാന്‍ സംഭവം നടന്നുകഴിഞ്ഞ് പിന്നെയും ഒരു വര്‍ഷമെടുത്തു എന്നും ഐറ തന്റെ വീഡിയോയിലൂടെ പറയുന്നു.
അത് മനസിലാക്കിയ ഉടനെ തന്നെ ഇക്കാര്യം താന്‍ തന്റെ മാതാപിതാക്കളെ അറിയിച്ചു.
അതുവഴി ആ സാഹചര്യത്തില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്ക് കഴിഞ്ഞു. അങ്ങനെ ചെയ്തുകഴിഞ്ഞ ശേഷം എനിക്ക് ഭയമൊന്നും തോന്നിയില്ല. അതെന്റെയുള്ളില്‍ മുറിവുകളൊന്നും അവശേഷിപ്പിച്ചതുമില്ല. ഞാന്‍ കുഞ്ഞായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പിരിഞ്ഞത്. അതെന്നെ അത്ര വേദനിപ്പിച്ചതൊന്നുമില്ല. കാരണം, എന്റെ മാതാപിതാക്കള്‍ സുഹൃത്തുക്കളായിരുന്നു. അവരുടെ കുടുംബങ്ങളും സൗഹൃദത്തില്‍ തന്നെ നിലനിന്നു. ഞങ്ങളുടേത് ഒരിക്കലും ഒരു ശിഥിലമായ കുടുംബമായിരുന്നില്ല.
താന്‍ അനുഭവിച്ച വിശേഷസൗകര്യങ്ങളുടെ സാഹചര്യത്തില്‍ താന്‍ എന്താണ് അനുഭവിക്കുന്നതെന്നോ തന്റെയുള്ളില്‍ എന്താണെന്നോ തന്റെ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ പറയാന്‍ സാധിച്ചിരുന്നില്ല എന്നും ഐറ പറയുന്നു.
‘ഞാന്‍ ഒരു കാര്യത്തെ കുറിച്ചും ആരോടും സംസാരിച്ചില്ല. കാരണം, ഞാന്‍ അനുഭവിക്കുന്ന വിശേഷാധികാരങ്ങള്‍ കാരണം ഞാന്‍ ഒറ്റയ്ക്ക് അവയെ നേരിടേണ്ടതാണ് എന്ന് ഞാന്‍ കരുതി. അല്ലെങ്കില്‍… വലുതായി എന്തെങ്കിലും ഉണ്ടെങ്കില്‍, ‘എനിക്കറിയില്ല’ എന്നതിനപ്പുറം എല്ലാവര്ക്കും ഒരു ഉത്തരം നല്‍കേണ്ടി വരും എന്നെനിക്ക് തോന്നി. എന്റെ അവസ്ഥ എന്തെന്ന ചോദ്യത്തിന് കുറച്ചുകൂടി നല്ലൊരു ഉത്തരം വേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ഒരുത്തരം ലഭിക്കുന്നത് വരെ എന്റെ പ്രശ്നങ്ങളും കൊണ്ട് ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്നെനിക്ക് തോന്നി. അതിരുകളില്ലാത്ത ചിന്ത വേണ്ടിവരുന്ന ഒരു പ്രശ്നവുമില്ല. ആരായാലും അപ്പോള്‍ എന്താണ് ചെയ്യുക? എനിക്ക് എല്ലാം ഉണ്ടായിരുന്നു. ആരായിരുന്നാലും എന്താണ് പറയുക? ഞാന്‍ എല്ലാം പറഞ്ഞുകഴിഞ്ഞിരുന്നു.’ഐറ തുറന്നുപറയുന്നു.
No comments
Post a Comment