ബീച്ചുകളിൽ 15 വരെ സന്ദർശകർക്ക് വിലക്ക്
കണ്ണൂർ:
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ നവംബർ 15 വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി ജില്ലാ കലക്ടർ ടി വി സുഭാഷ് ഉത്തരവിറക്കി. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് വിലക്ക്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 144 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ട്.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെയും സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നത് രോഗവ്യാപനം ശക്തിപ്പെടുത്തും എന്നതിനാലാണ് ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തുന്നതെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവർക്ക് എതിരേ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.
No comments
Post a Comment