Header Ads

  • Breaking News

    മൂന്ന് സീറ്റില്‍ കൂടി വിജയം; കണ്ണൂരില്‍ സിപിഐഎം എതിരില്ലാതെ വിജയിച്ചത് 18 സീറ്റില്‍


    തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും മൂന്ന് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തലശേരി നഗരസഭ, കാങ്കോല്‍, ആലപ്പാട്, ഏഴോം പഞ്ചായത്തിലെ ഓരോ അംഗങ്ങളാണ് വിജയിച്ചത്.

    കങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ പിഎം വത്സല, 11 ാം വാര്‍ഡ് കെ പദ്മിനി, 9 ാം വാര്‍ഡില്‍ നിന്നും ഇസി സതി എന്നിവരാണ് വിജയിച്ചത്. തലശേരി നഗരസഭയിലെ 27ാം വാര്‍ഡില്‍ നിന്നും എ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു.

    ഏഴോം വാര്‍ഡില്‍ നിന്നും കെപി അനില്‍കുമാര്‍ ആണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി കെപി അനില്‍ കുമാര്‍ സ്ഥാനാര്‍ത്ഥി പട്ടിക പിന്‍വലിച്ചതോടെയായിരുന്നു വിജയം. ഇതോടെ ജില്ലയില്‍ പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായപ്പോള്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ 18 ആയി. 18 പേരും സിപിഐഎം സ്ഥാനാര്‍ത്ഥികളാണ്.

    നേരത്തെ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ നിന്നും എതിരില്ലാതെ ആറ് പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരായിരുന്നു ആന്തൂരില്‍ നിന്നും എതിരില്ലാതെ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.

    ഇതിന് പുറമേ തളിപ്പറമ്പ്, തലശേരി നഗരസഭയില്‍ ഒന്നുവീതം, മലപ്പട്ടം പഞ്ചായത്ത് അഞ്ച്, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് എല്‍ഡിഎഫ് വിജയിച്ച 12 വാര്‍ഡുകള്‍.

    No comments

    Post Top Ad

    Post Bottom Ad