32,000 ആന്റിജൻ കിറ്റുകൾ സംസ്ഥാനത്തു നിന്നും തിരിച്ചയച്ചു, പരിശോധനാ ഫലം കൃത്യമല്ലെന്ന് കണ്ടെത്തൽ
തിരുവനന്തപുരം:
കോവിഡ് പരിശോധനാഫലം കൃത്യമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ 32,000 ആന്റിജൻ കിറ്റുകൾ സംസ്ഥാനത്തു നിന്നും തിരിച്ചയച്ചു. 5,000 കിറ്റുകൾ ഉപയോഗിച്ച് നടത്തിയ പരിശോധന ഫലം കൃത്യമല്ലെന്നാണ് കണ്ടെത്തിയത്.
പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്കവറി സെല്യൂഷനിൽ നിന്നാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഒരുലക്ഷം ആന്റിജൻ ടെസ്റ്റ് ക്വിറ്റുകൾ വാങ്ങിയത്. ഇതിൽ 62,858 കിറ്റുകൾ ഉപയോഗിച്ചു.5,020 കിറ്റുകളിലെ ഫലമാണ് കൃത്യമായി ലഭിക്കാതിരുന്നത്. ഇതേതുടർന്ന് 32,122 കിറ്റുകൾ തിരിച്ചയച്ചു. നാല് കോടി 59 ലക്ഷം രൂപ വിലവരുന്നതാണ് കിറ്റുകൾ. ഉപയോഗിച്ച കിറ്റുകളുടെ പണം തിരികെ നൽകാൻ ആരോഗ്യവകുപ്പ് സെക്രട്ടറി നിർദേശിച്ചു.
No comments
Post a Comment