ഇ-കൊമേഴ്‌സിലേക്ക് ഇറങ്ങി വാട്ട്‌സാപ്പ്
യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടു വന്നതിനു തൊട്ടു പിന്നാലെ, വാട്ട്‌സാപ്പ് ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കാനൊരുങ്ങുന്നു.
ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നല്‍കുന്ന സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും അതിലൂടെ കഴിയും. കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളിനും വീഡിയോ കോളിനും അവസരം ഒരുക്കിയിട്ടുണ്ട്. പുതിയ സംവിധാനം ആഗോള തലത്തില്‍ അവതരിപ്പിച്ചതായി കമ്പനി ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
No comments
Post a Comment