Header Ads

  • Breaking News

    അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തി ബി.ജെ.പി



    കണ്ണൂർ: 

    നടുവിൽ മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തി ബി.ജെ.പി പുലിവാൽ പിടിച്ചു. സൂക്ഷ്മപരിശോധനയിൽ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവിൽ ഡമ്മി സ്ഥാനാർഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർഥിയാക്കി. കണ്ണൂർ നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ് ‘പ്രായപൂർത്തി’യാകാത്ത ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർഥി. ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. യഥാർഥ സ്ഥാനാർഥിയുടെ പത്രിക തള്ളിയെങ്കിലും ഡമ്മി സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചതിനാൽ ബി.ജെ.പി മാനം കാത്തു.നേരത്തെ, നടുവിൽ പഞ്ചായത്തിൽ തന്നെ വോട്ടില്ലാ സ്ഥാനാർഥികളെ നിർത്തി മുസ്ലിം ലീഗും ബി.ജെ.പിയും പുലിവാല് പിടിച്ചിരുന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ബിജെപിയും, പതിനാറാം വാർഡിൽ മുസ്ലിം ലീഗും പ്രചരണം തുടങ്ങിയശേഷമാണ് തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് ഇരുപാർട്ടികളും സ്ഥാനാർഥികളെ മാറ്റി. സോഷ്യൽ മീഡിയയിൽ എതിർ പാർട്ടികൾ ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു



    No comments

    Post Top Ad

    Post Bottom Ad