വാട്സാപ്പിൽ ഇന്ന് മുതൽ പുതിയ സേവനം
ഇന്ത്യയിൽ ഇന്ന് മുതൽ വാട്സാപ്പിലൂടെ ഓൺലൈനായി യുപിഐ പണമിടപാടുകൾ നടത്താം. രാജ്യത്ത് യുപിഐ ഇടപാടുകൾ നടത്താനുള്ള അനുമതി എൻപിസിഐ ഇന്നലെയാണ് നൽകിയത്. ആദ്യ ഘട്ടത്തിൽ രാജ്യത്ത് പരമാവധി രണ്ടു കോടി വാട്സാപ്പ് ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാക്കുക. 2018 മുതൽ രാജ്യത്ത് 10 ലക്ഷം പേർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ലഭ്യമാക്കിയിരുന്നു. ഇപ്പോഴാണ് ഔദ്യോഗികമായ കേന്ദ്രാനുമതി വാട്സാപ്പിന് ലഭിക്കുന്നത്.
No comments
Post a Comment