Header Ads

  • Breaking News

    പി.പി.ഇ കിറ്റ് ധരിച്ച് കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവായ ഇരിട്ടി സ്വദേശി അറസ്റ്റില്‍ പയ്യന്നൂരിലും മോഷണം നടത്തി



    പയ്യോളി : 

    കൊവിഡ് 19 പി.പി.ഇകിറ്റ്ധരിച്ച് കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ . ഇരിട്ടി മുഴക്കുന്ന് കാക്കയങ്ങാട് സ്വദേശിയും കൊയിലാണ്ടി ചെങ്കോട്ട് കാവിന് സമീപം താമസ ക്കാരനുമായ പറമ്പത്ത് ഹൗസിൽ കെ.പി.മുബഷീറി ( 26 ) നെയാണ് പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് , എസ് .ഐ എ . കെ . സജീഷ് , എ . എസ് .ഐ മാരാ യ.സി.എച്ച്.ഗംഗാധരൻ , കെ.പി.രാജീവൻ , സിവിൽ പോലീസ് ഓഫീസർമാരായ വി.സി. ബിനീഷ് , കെ.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത് . പയ്യോളി ടൗണിലെ ഗുഡ് വേ ഹോം അപ്ലയൻസിൽ പിപി.ഇ കിറ്റ് ധരിച്ചെത്തി മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു . 


    ഈ ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച അന്വേഷണ സംഘം മോഷ്ടാവിന്റെ ചെരിപ്പിന്റെയും താടിയുടെ ഭാഗങ്ങളും ചലനങ്ങളും സൂക്ഷ്മമായി പരിശോധി ച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത് . 2016 ൽ പയ്യന്നൂരിൽ ബൈക്ക് മോഷണവും ടൗണിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിലും പ്രതിയാണ് പിടിയിലായ മുബഷീർ.വടകര സ്വദേശിനിക്കൊപ്പം താമസിച്ചു വരികയായിരുന്നു.പാനൂർ , വടകര , ഇരിട്ടി , വെള്ളമുണ്ട മാനന്തവാടി , വടകര , കൊയിലാണ്ടി എന്നിവിടങ്ങളിൽ കവർച്ച നടത്തിയ കേസുകളിൽ പ്രതിയാണ് . അറസ്റ്റിലായ പ്രതിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി .



    No comments

    Post Top Ad

    Post Bottom Ad