ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി
പയ്യന്നൂര്‍:
ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി. ഭീഷണക്കത്തിലൂടെയാണ് അക്കാദമിയില്‍ ബോംബ് വെക്കുമെന്ന വിവരം അജ്ഞാതന്‍ അറിയിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ പോലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭീഷണി കത്ത് അക്കാദമിയിലെത്തിയതെന്നാണ് മിലിറ്ററി ഇന്റലിജന്‍സ് പോലിസിനു വിവരം നല്‍കിയത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലിസിനു വിവരം കൈമാറി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പയ്യന്നൂര്‍ പോലിസ് കോടതിയെ സമീപിച്ച ശേഷമായിരിക്കും കേസെടുത്ത് അന്വേഷിക്കുക. ഇതിനായി ഇന്നു രാവിലെ കോടതില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ അക്കാദമിയുടെ പുറത്ത് രാത്രികാല പട്രോളിങും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
No comments
Post a Comment